പ്രശ്‌നം തന്നെ:- സോഡിയം കൂടിയാലും കുറഞ്ഞാലും
അമിതാഹാരം എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ എങ്ങനെയെല്ലാം ഭക്ഷണം കഴിക്കണം എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത് ഏതൊക്കെ ഭക്ഷണങ്ങളിലാണ് വേണ്ടത്ര ഊര്‍ജ്ജവും വിറ്റാമിനും അടങ്ങിയിരിക്കുന്നത് എന്നീ കാര്യങ്ങളില്‍ നമ്മില്‍ പലര്‍ക്കും അത്ര വ്യക്തതയില്ല.
ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് പ്രശ്‌നങ്ങള്‍ തന്നെ. എപ്പോഴും സോഡിയത്തെ കൃത്യമായ അനുപാതത്തില്‍ കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്.
2300 മില്ലി ഗ്രാം സോഡിയം ഓരോ ദിവസവും മനുഷ്യ ശരീരത്തില്‍ എത്തണമെന്നാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. 2300 മില്ലിഗ്രാമില്‍ കൂടാന്‍ പാടില്ല എന്ന് പറയുമ്പോള്‍ തന്നെ സോഡിയത്തിന്റെ അളവ് 1500 മില്ലിഗ്രാമില്‍ കുറയാനും പാടില്ല എന്ന് പഠനം പറയുന്നു.
ശ്രദ്ധിക്കാതെയുള്ള ഭക്ഷണ ക്രമങ്ങള്‍ പലപ്പോഴും പല രോഗങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് തന്നെ സോഡിയം കൂടിയ തോതിലടങ്ങിയ ചില ഭക്ഷണങ്ങളെയും പഠനം പരിചയപ്പെടുത്തുന്നുണ്ട്.
ഇന്നത്തെ നിത്യ ഭക്ഷണങ്ങളുടെ ഭാഗമായ ഫാസ്റ്റ്ഫുഡുകളില്‍ മാത്രമല്ല സോഡിയം അടങ്ങിയിരിക്കുന്നത് എന്നത് പുതുഭക്ഷണ പ്രേമികള്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാകും. ഭക്ഷണ നിയന്ത്രണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ എപ്പോഴും ന്യൂജനറേഷന്‍ ഭക്ഷണങ്ങള്‍ മാത്രം പ്രതിപട്ടികയില്‍ പെടുകയാണ് പതിവെങ്കിലും സോഡിയത്തെ പേടിച്ച് നിയന്ത്രിക്കേണ്ട ഭക്ഷണങ്ങളില്‍ നമ്മുടെ പല നാടന്‍ ഭക്ഷണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
സോഡിയം അടങ്ങിയ, തെരഞ്ഞെടുത്ത ആറ് ഭക്ഷണങ്ങള്‍
1. റൊട്ടി / റൊട്ടി ഉത്പന്നങ്ങള്‍: റൊട്ടിയുടെ ഒരു കഷ്ണത്തില്‍ 230 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കുന്നു.
2. ഉണങ്ങിയ ഇറച്ചികള്‍/ മീനുകള്‍: ഏറ്റവും കൂടുതല്‍ സോഡിയം അടങ്ങിയിരിക്കുന്നത് ഉണങ്ങിയ ഇറച്ചി വര്‍ഗ്ഗങ്ങളിലാണ്. 1050 മില്ലിഗ്രാമോളം സോഡിയം ഇതില്‍ അടങ്ങുന്നു.
3.പിസ: പുതിയ ഭക്ഷണ രീതിയില്‍ ഏറ്റവും പ്രധാനമായ പിസയുടെ ഒരു കഷ്ണത്തില്‍ തന്നെ 760 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കുന്നു.
4. നാടന്‍ കോഴിയിറച്ചി: ഒരു നേരത്തെ ഭക്ഷണത്തോടൊപ്പം കഴിയ്ക്കുന്ന കോഴിയിറച്ചിയില്‍ 600 മില്ലി ഗ്രാം വരെ സോഡിയം അടങ്ങിയിരിക്കുന്നു.
5. സൂപ്പ്: ഏതു സൂപ്പാണെങ്കിലും ഒരു ബൌള്‍ സൂപ്പില്‍ 940 മില്ലിഗ്രാം സോഡിയമാണ് അടങ്ങിയിരിക്കുന്നത്.
6. സാന്‍ഡ്വിച്ച്: സോഡിയം നല്‍കുന്ന ഭക്ഷണ സാധനങ്ങളില്‍ സാന്‍ഡ്വിച്ചാണ് ഒന്നാം സ്ഥാനത്ത്. ഇറച്ചിയും ബ്രഡും എല്ലാം ഉള്‍ക്കൊള്ളിച്ച ഭക്ഷണ സാധനമായ സാന്‍ഡ്വിച്ച് ഒരെണ്ണം തന്നെ മറ്റ് എല്ലാ ഭക്ഷണങ്ങള്‍ക്കും തുല്യമാണ്.
നിത്യേന ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരു ദിവസം ശരീരത്തില്‍ 3400 മില്ലിഗ്രാമോളം സോഡിയം പ്രദാനം ചെയ്യുന്നുണ്ട്. ഇത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.
കൂടിയ സോഡിയത്തിന്റെ അളവ് രക്ത സമ്മര്‍ദ്ദത്തിനും ,സ്‌ട്രോക്കിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു.
സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം തന്നെ അതിനെ വേണ്ട രീതിയില്‍ നിയന്ത്രിക്കുകയും വേണമെന്ന് പഠനത്തിന് നേതൃത്വം നല്കിയവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Subscribe to:
Posts (Atom)