തുമ്മല്‍ മാറാന്‍ ചില നാട്ടു വിദ്യകള്‍


തുമ്മല്‍ തുമ്മിത്തന്നെ തീരണമെന്നാണ് പഴമക്കാര്‍ പറയുന്നതെങ്കിലും ഇതിനെതിരേ പല വിദ്യകളും അവര്‍ തന്നെ കണ്ടെത്തിയിരുന്നു. ആദ്യത്തെ തുമ്മല്‍ കഴിയുന്നതോടെ ശരീരത്തിനു ഹാനികരമായ മരുന്നുകള്‍ വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലേക്കോടുന്നവരുടെ എണ്ണം കൂടി വരുകയാണ്. അലര്‍ജി മൂലമോ മഴ നനഞ്ഞോ, തുമ്മല്‍ വന്ന വഴി ഏതുമാകട്ടെ, പ്രതിവിധി വീട്ടില്‍ തന്നെയുണ്ടെന്ന കാര്യം നാം തിരിച്ചറിയുന്നില്ല. വിട്ടു മാറാത്ത ജലദോഷം പോലും പരിഹരിക്കാനുതകുന്ന ചില നാട്ടുമരുന്നുകള്‍ ഇതാ...


തലയില്‍ തേച്ചു കുളിക്കാനുള്ള എണ്ണകള്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കിയാല്‍ തുമ്മലിനു ശമനം വരുത്താമെന്നാണ് ആയുര്‍വേദം പറയുന്നത്. പച്ചക്കര്‍പ്പൂരം, ചെറുനാരങ്ങാത്തോട് നാരങ്ങാനീരില്‍ തന്നെ അരച്ചത്, പൊടിച്ച രക്തചന്ദനം എന്നിവ ചേര്‍ത്ത വെളിച്ചെണ്ണ മൂപ്പിച്ചു തലയില്‍ തേച്ചു കുളിക്കുന്നത് തുമ്മലിന് ഉത്തമ പ്രതിവിധിയാണ്. പൂവാം കുറുന്തല്‍, ഇരട്ടിമധുരം എന്നിവ ചതച്ചിട്ട വെളിച്ചെണ്ണ, അമ്പതു ഗ്രാം വീതം ഏലത്തരിയും വേപ്പിന്‍തൊലിയും 100 മില്ലി വെളിച്ചെണ്ണയില്‍ ചതച്ചിട്ടത് എന്നീ എണ്ണകളിലേതെങ്കിലും  മൂപ്പിച്ചു സ്ഥിരമായി തലയില്‍ തേച്ചു കുളിക്കുന്നതും തുമ്മലിനു ശമനം നല്‍കും. ചുവന്ന തുളസി ഇല ചതച്ചിട്ട് മൂപ്പിച്ച് എണ്ണയും നല്ലതാണ്. കുരുമുളകും കുടവന്റെ ഇലയും ഒരുമിച്ച് ചവച്ചിറക്കുന്നത് പെട്ടന്നു വന്ന തുമ്മല്‍ തല്‍ക്കാലത്തേക്കു നിര്‍ത്താന്‍ പറ്റിയ ഉപാധിയാണ്. വാതം കൊല്ലിയുടെ വേര് ചതച്ച് കിഴികെട്ടി പല തവണ മൂക്കില്‍ വലിക്കുന്നതും നീര്‍ദോഷം പരിഹരിക്കാനുപകരിക്കും. തുളസിയില കഷായം വെച്ചു കുടിക്കുന്നതും ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിക്കുന്നതും തുമ്മലിനു നല്ല മരുന്നാണ്.

ഈസിയായി : ഓര്‍മ്മക്കുറവ് പരിഹരിക്കാം


പഠിച്ചതു പലതും പരീക്ഷാ ഹാളില്‍ കയറുമ്പോള്‍ മറന്നുപോകുക എന്നത് എല്ലാ വിദ്യാര്‍ത്ഥികളെയും അലട്ടുന്ന പ്രശ്‌നമാണ്. ഭാരതീയ ശാസ്ത്രമെന്നു വിശേഷിപ്പിക്കാവുന്ന ആയുര്‍വേദം ഇതിനു പല പ്രതിവിധികളും നിര്‍ദ്ദേശിക്കുന്നുണ്ട്. ക്ഷമയോടെ ഏറെ നാള്‍ സേവിച്ചാല്‍ ഉറപ്പായും ഫലം തരുന്നതാണീ മരുന്നുകള്‍ എന്നതില്‍ തര്‍ക്കമില്ല. ഓര്‍മ്മക്കുറവിനെ വെറും ഓര്‍മ്മയാക്കി മാറ്റാന്‍ 

ഇതാ ചില പ്രയോഗങ്ങള്‍.::: :;

ഓര്‍മ്മശക്തി കൂട്ടാന്‍ ഏറ്റവുമുത്തമം ബ്രഹ്മിയാണ്. ബ്രഹ്മി അടങ്ങിയ മരുന്നുകള്‍ പലതും വിപണിയിലുണ്ടെങ്കിലും സാധാരണക്കാരെ ഇതില്‍ നിന്നകറ്റുന്നത് ഇതിന്റെ വിലയാണ്. കുറച്ചു ബുദ്ധിമുട്ടിയാല്‍ ഈ വിലപിടിച്ച മരുന്നുകള്‍  വീട്ടില്‍ തന്നെയുണ്ടാക്കാവുന്നതേയുള്ളു. ബ്രഹ്മി നീരില്‍ ശംഖുപുഷ്പത്തിന്റെ വേര്, വയമ്പ്, കൊട്ടം എന്നിവ അരച്ചുരുട്ടിയെടുത്ത് പഴകിയ നെയ്യില്‍ കാച്ചിക്കഴിക്കുന്നതാണുത്തമം. അതിനു സാധിക്കുന്നില്ലെങ്കില്‍ ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചു കുപ്പിയിലാക്കി വെയ്ക്കുക. ഇതില്‍ നിന്നും അഞ്ചു ഗ്രാം വീതം ദിവസവും വെറും വയറ്റില്‍ പാലിലോ തേനിലോ ചേര്‍ത്ത് കഴിക്കുക. വിഷ്ണുക്രാന്തി സമൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞ് ആ നീരില്‍ നെയ്യ് ചേര്‍ത്തു കഴിക്കുന്നതും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് നിഴലില്‍ ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്‍ത്തു കഴിക്കുന്നതും ഗുണപ്രദമാണ്. കൂവളത്തിന്റെ തളിരില, കുടവന്റെ ഇല എന്നിവയും ബുദ്ധിവികാസത്തിനുത്തമമാണെന്ന് പ്രാചീന ഗ്രന്ധങ്ങളില്‍ പറയുന്നു. ഇരട്ടി മധുരം പൊടിച്ച് പാലില്‍ കലര്‍ത്തി സേവിക്കുന്നതും ചുക്കും മണിക്കുന്തിരിക്കവും സമാസമം എടുത്ത് പൊടിച്ച് ഇരട്ടി തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

Stomach Ulcers can be Treated With Potato Juice

 

Potatoes are endowed with unique antibacterial molecules which can help alleviate stomach ulcers, scientists at Manchester University said. 

They observed that stomach bacteria cannot develop resistance to potato juice as they do with antibiotics.
 ‘We see this ‘potato juice’ as a preventative measure to stop stomach ulcers developing that people would take as part of a healthy lifestyle. It could be a huge market if we can get it developed.’


അള്‍സറിന് ശമനമേകാന്‍ ഉരുളക്കിഴങ്ങ് :

ഉരുളക്കിഴങ്ങ് ജ്യൂസ് അള്‍സറിനും നെഞ്ചെരിച്ചിലിനും ഉത്തമമെന്ന് പുതിയ പഠനങ്ങള്‍. അള്‍സര്‍ പെട്ടെന്ന് ഭേദമാവാന്‍ സഹായിക്കുന്ന ആന്‍റി ബാക്ടീരിയ ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ടത്രെ. മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റിയിലെ മൈക്രോബയോളജി ടീം നടത്തിയ പഠനത്തിലാണ് ഉരുളക്കിഴങ്ങിന്‍െറ മേന്‍മ കണ്ടെത്തിയത്.

നെഞ്ചെരിച്ചിലിനും വയറിനുള്ളിലെ അള്‍സറിനും കാരണമാവുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്ന പ്രധാന മോളിക്യൂളുകളാണ് ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നത്. ഈ മോളിക്യൂളുകള്‍ക്ക് ഇതുവരെയും പേര് നല്‍കിയിട്ടില്ല.

എല്ലാവിധ ഉരുളക്കിഴങ്ങുകള്‍ക്കും അള്‍സറും നെഞ്ചെരിച്ചിലും ശമിപ്പിക്കാന്‍ കഴിവുണ്ടെങ്കിലും പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതാണെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.

 


Drink water for relief from headaches

LONDON: Drinking water regularly can reduce the severity of headaches and migraines, a new study has claimed.
Scientists from the University of Maastricht, Netherlands , observed that drinking around seven glasses of water a day was enough to ease pain and improve the quality of life in patients who regularly suffer headaches.
വെള്ളംകുടിച്ച് തലവേദനയകറ്റാം :
ലണ്ടന്‍: കടുത്ത തലവേദന, മൈഗ്രെയ്ന്‍ എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് ദിനേനയുള്ള ജലപാനം വഴി ഈ രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കാമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിപ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയത്. ദിനേന ഏഴ് ഗ്ളാസ് വീതം വെള്ളം കുടിക്കുന്നവര്‍ക്ക് തലവേദന വളരെയേറെ ലഘൂകരിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃതം നല്‍കിയ ഡോ. മാര്‍ക്ക് സ്ക്രിപെറ്റ് 'ഫാമിലി പ്രാക്ടീസ്' എന്ന മാസികയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കടുത്ത തലവേദന അനുഭവിക്കുന്ന 100 രോഗികളില്‍ നടത്തിയ പരീക്ഷണം വഴിയാണ് പുതിയ നിഗമനത്തിലെത്തിയതെന്നും ഡോ. മാര്‍ക്ക് പറയുന്നു.

Must see post about Reflexology Pressure therapy :)


Speed thrills TOO


Homemade Night Creams For Winter


Every woman wish for a glowing and radiant skin. And night creams play a vital role in winter skin care. Night cream works to rejuvenate your skin and promote cell renewal when you are asleep. This makes your skin look soft, young and moisturised.

Various night creams are available in market these days. But, most of them have chemicals that can damage your skin. In winters we are encountered with a lot of skin problems like dry or itchy skin and so, it becomes really important to take proper care of your skin. Night creams are one such skin product that helps you in treating winter skin woes, giving you a glowing and flawless skin.

But, if you are tired applying chemical based night creams then here comes few homemade options. Homemade night creams works on your skin naturally and is a safe option. Below are few homemade night creams that can be easily made at home.

1. Almond oil and lanolin night cream: This homemade night cream is ideal for winter skin care. The key ingredient of this night cream is almond oil and being rich in vitamin E, it works wonders on your skin. Vitamin E is also called 'beauty vitamin'. To make this cream, mix 3tsp almond oil, 2tsp of coconut oil and lanolin each. Then, boil the mix in a double boiler pan. Now let it cool at the room temperature. Once cooled add few drops of rose water and about ½ tsp of lemon juice to it. Lemon juice helps in reducing tan while rose water makes your skin look fresh. Regular use of this night cream will give you a radiant and flawless skin.

2. Apple night cream: Apple helps in rejuvenating your skin. This apple based cream is best for people with sensitive skin. To make this cream, grind an apple into paste. Then add 1tsp of olive oil and 2tsp of rose water to it. Stir vigourously to form a cream. You can apply this night cream regularly to get a flawless and glowing skin.

3. Olive oil night cream: Olive oil night cream is ideal for people with oily skin. Mix 3tsp of bee wax with ½ cup of olive oil. Heat the mixture in a double boiler. Once the mixture cools down to room temperature, add ½ tsp of each vinegar and water. Whisk well to form a cream. Vinegar helps in eliminating excess oil from the skin. It also helps in restoring normal pH of the skin. You can apply olive oil night cream daily to get a fresh and radiant skin. Make sure you are not allergic to vinegar before applying this night cream.

4. Milk cream: Milk cream can help you in getting a glowing and fair complexion. Milk based creams are ideal for people with normal skin. To make this night cream, mix 3tsp of whipped milk cream with few drops of rose water, glycerin and olive oil. During winters when skin becomes dry, this cream helps you to moisturise your skin naturally.

5. Aloe vera night cream: Aloe vera is a good option for people who have acne or scars. You can mix small amount of aloe vera gel with 2tsp of evening primrose oil and 1tsp of lavender oil. Stir it well to form a cream. Aloe vera will not only cure acne, but will also give you a clear smooth skin.

You can opt any of these homemade night creams that are made from a wide range of organic and skin-friendly ingredients. So, have you included any of these homemade night creams this winter?

Homemade Orange Face Packs




Orange, the juicy winter fruit has many health as well as beauty benefits. Orange is a natural beauty product that helps get a tight and glowing skin. There are many face packs that are made using orange peel or 
juice. As it is winter and the fruit is widely available in the market, you can use them on the skin. The best advantage of oranges is that you can have the juicy fruit to stay healthy and use the waste peels to enjoy skin benefits.

Oranges are a rich source of vitamin C. This vitamin improves the texture of the skin, fights tanning and slows ageing. You can either use orange pulp or grind the peel (after drying under the sun) to make homemade face packs. Want to try this wonder fruit to get a glowing skin in winter? Check out few homemade face packs using orange.

Homemade orange face packs:

Orange pack: It is an easy to make face pack. You do not need to grind anything. Just use the pulp of orange and massage on the face. Leave for 5 minutes. Rinse with cold water. This face pack helps tighten the skin, remove oil and blemishes from the skin and delay ageing process. You can do this regularly before taking a shower.


Orange juice and milk cleanser: It is very important to cleanse the skin. This homemade face cleanser removes dead skin cells, dirt, blackheads from the skin. To get a flawless and glowing skin, apply this cleanser and massage the face for a minute. Rinse with cold water to get a moisturised and shiny face.

Orange peel and yogurt: This is one of the most popular orange face scrub that is widely applied by women as well as men. Orange peels are first dried under the sun for few days and then, they are ground into a fine powder. You can store the orange peel powder and use it for making homemade face packs. To make this face pack, take 1tsp yogurt in a bowl. Add ½ tsp orange peel powder and mix well. If you have blackheads and acne, add few drops of lemon juice. Apply this face pack and let it dry. Rinse with cold water.

Orange juice with lemon and yogurt: Lemon and yogurt are two basic ingredients that are used to make homemade face packs. When mixed with orange juice, this face pack is great for the skin. This pack helps whiten the skin and reduce sun tan.

Orange peel and oat scrub: It is a simple scrub that can help exfoliate the skin naturally. Apply this fruit scrub twice a week to remove dead skin cells, blackheads, blemishes and sun tan.

These are a few homemade orange face packs. These natural fruit face packs are great for the skin and must be tried in this season.

Healthy Benefits of Apples


7 Tips on How to Treat Tonsilitis with Natural Medicine




Tonsils as well as adenoids are two important parts of the immune system and are not recommended to be removed unless necessary. It is believed that tonsils defend the body against
bacteria and viruses through forming antibodies. Therefore, in order to protect your tonsils there are several natural medicines which you can resort to.





Tip #1: To Soothe Inflammation
Water and apple cider vinegar can be used as a natural disinfectant that helps soothe both the inflammation and discomfort brought by tonsilitis. What you have to do is to mix 1 teaspoon of apple cider vinegar with 1 cup of warm water. Gargle with the mixture for at least 30 seconds and then rinse your mouth. It is also recommended to drink lemon juice after gargling to further disinfect the throat. This can also remove the strong taste of vinegar from your mouth.

Tip #2: To Ease the Symptoms
At the first sign of tonsillitis, you can start taking Echinacea combined with golden seal tablet. The use of these two herbal medicines, especially if they are taken together, eases the symptoms of the condition. It will also shorten the duration period of flu, colds and other viral infections like tonsillitis. The spray form of golden seal aids in soothing and healing of tonsillitis. You just have to follow the manufacturer’s instructions that come with the package.

Tip #3: To Soothe the Pain and Discomfort
Purchase liquorice root lozenges from health food stores and suck it in your mouth the whole day. This can be done to coat the throat and soothe the pain and discomfort of tonsillitis. Just a reminder for those who are diabetic or have high blood sugar, this type of medication is not applicable for them.

Tip #4: To Soothe a Cough and Reduce Inflammation
Make a mixture of 3 drops sandalwood oil, 2 drops of eucalyptus oil, 1 drop of peppermint oil and 12.5 drops of almond oil. Massage this mixture on both your chest and throat and you will notice, this helps with your cough and this can reduce inflammation at the same time. The mixture is also known to relieve the symptoms of tonsillitis.

Tip #5: Lifestyle Changes
The following lifestyle habits can strengthen the immune system:
A healthy diet
Regular exercise
Stress management
Avoid smoking and alcohol drinking
Have relaxation
Always wash hands thoroughly

Tip #6: Have a Good Diet
Eating foods that are rich in folic acid as well as vitamins A, B, C, D and E plus foods that are full of flavonoids, magnesium, iron and zinc can help with your tonsillitis. In addition, try to get five portions of vegetables and fruits every day. Limit your consumption of refined carbohydrates, high fat products and foods that contain high sugar.

Tip #7: Supplements
According to Dr. Van der Merwe, you can use an antioxidant combination as well as starflower and coldwater salmon oil supplements so as to support your immune system.

Reminders:
Once you observe that you have a chronic tonsillitis and although these natural medicines can help, you have to still seek medical attention from your professional doctor. He can check if they are other underlying problems that cause your tonsillitis.

You can choose from a lot of natural options to relieve the symptoms of tonsillitis. However, it is still advisable that you consult your doctor so as not to worsen the condition.

ടോണ്‍സിലൈറ്റിസ്

ശ്വാസവും ആഹാരവും വെള്ളവുമൊക്കെ ശരീരത്തിലേക്കു കൊണ്ടുപോകുന്ന വഴിയടഞ്ഞാലെന്തു ചെയ്യും? വെള്ളമിറക്കാന്‍പോലും നിവൃത്തിയില്ലാത്ത ഒരു രോഗിയുടെ സ്ഥിതി ആലോചിച്ചുനോക്കൂ. പോരാത്തതിനു പനിയും തലവേദനയും. ഇതാണ് ടോണ്‍സിലൈറ്റിസ് എന്ന രോഗത്തിന്റെ ദുരിതം പേറുന്നവരുടെ സ്ഥിതി.
തൊണ്ടക്കുഴിയുടെ ഇരുവശങ്ങളിലും തക്കാളിപ്പഴംപോലെ വീര്‍ത്തിരിക്കുന്ന മുഴകള്‍ക്ക് അസഹനീയമായ വേദനയായിരിക്കും. ഉമിനീരുപ
ോലും ഇറക്കാനാവാതെ രോഗി വലയുന്നു. ഉമിനീര്‍ എപ്പോഴും പുറത്തേക്കു വമിച്ചുകൊണ്ടിരിക്കും. കടുത്ത പനിയും തലവേദനയുമൊക്കെ രോഗത്തിന്റെ ഭാഗമാണ്. തൊണ്ടയിലുണ്ടാവുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസിനുള്ള പ്രധാന കാരണം. ശ്വാസവും ആഹാരസാധനങ്ങളും കടന്നുപോകുന്ന വഴിയായതുകൊണ്ടാണ് ഈ ഭാഗത്ത് പെട്ടെന്ന് അണുബാധയുണ്ടാവുന്നത്. ഇടയ്ക്കിടെ ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നവരുടെ സ്വഭാവത്തില്‍ത്തന്നെ പ്രകടമായ വ്യത്യാസം കാണാനാവും. ഇവര്‍ക്ക് ദേഷ്യം കൂടുതലായിരിക്കും. ടോണ്‍സിലൈറ്റിസ് ഉള്ള കുട്ടികള്‍ പഠനത്തില്‍ മോശമാവുന്നതും സാധാരണമാണ്. അമിതമായ ക്ഷീണവും ഉണ്ടാവും. മഞ്ഞും വെയിലും മഴയും കൊള്ളാതെ വളരെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ ഈ രോഗത്തിന്റെ പിടിയില്‍പ്പെടാതെ കുറെയൊക്കെ രക്ഷപ്പെടും. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് ഇത്തരം നിയന്ത്രണങ്ങളൊന്നും പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ടോണ്‍സിലൈറ്റിസിന്റെ ദുരിതം കൂടുതലനുഭവിക്കുന്നവരും കുട്ടികളാണ്.









ടോണ്‍സില്‍ 
തൊണ്ടയില്‍ സ്ഥിതിചെയ്യുന്ന കോശസമൂഹമാണ് ടോണ്‍സില്‍. രോഗാണുക്കള്‍ക്കെതിരെയുള്ള പ്രതിരോധശേഷി വളര്‍ത്തുകയും രോഗങ്ങളെ ചെറുക്കുകയുമാണ് ടോണ്‍സിലുകളുടെ ധര്‍മ്മം. തൊണ്ടക്കുഴിയില്‍ സ്ഥിതിചെയ്യുന്ന ഇതിന് ബദാംപഴത്തിന്റെ ആകൃതിയാണ്. കുട്ടികളില്‍ പൊതുവെ ഇവ വലുതായിരിക്കും. പ്രായമേറുംതോറും വലുപ്പം കുറഞ്ഞുവരുന്നതായും കാണാം. ടോണ്‍സിലില്‍ ബാക്ടീയയോ വൈറോസോ മൂലം രോഗം ബാധിക്കുന്നതിനെയാണ് ടോണ്‍സിലൈറ്റിസ് എന്നു പറയുന്നത്.
അണുബാധയുണ്ടായാലുടന്‍ അതു ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്താല്‍ രോഗം മൂര്‍ച്ഛിക്കാതെ തടയാനാവും. എന്നാല്‍ തുടക്കംതന്നെ പനിയും അസഹനീയമായ തൊണ്ടവേദനയും ചിലപ്പോഴും 4-10 ദിവസങ്ങള്‍ക്കുള്ളില്‍ ഈ രോഗം താനേ വിട്ടുമാറാനും സാധ്യതയുണ്ട്. പക്ഷേ, രോഗദുരിതം വേദനാജനകമായതിനാല്‍ താനേ ഭേദപ്പെടുന്നതും നോക്കി കാത്തിരിക്കാന്‍ കഴിയാറില്ല.
ഇവിടെ രോഗനിര്‍ണ്ണയനത്തിനായി ടെസ്റ്റുകളുടെയൊന്നും ആവശ്യമുണ്ടാവാറില്ല. ടോര്‍ച്ചുകൊണ്ട് രോഗിയുടെ തൊണ്ട പരിശോധിക്കുന്ന ഡോക്ടര്‍ക്ക് തൊണ്ടയില്‍ പഴുപ്പോ നിറം മാറ്റമോ കാണാന്‍ കഴിഞ്ഞാല്‍ ടോണ്‍സിലൈറ്റിസ് ആണെന്ന് ഉറപ്പിക്കാം. മുമ്പുണ്ടായ ത്രോട്ട്ഇന്‍ഫക്ഷന്റെ സ്വഭാവം എന്തായിരുന്നുവെന്നും ഡോക്ടര്‍ രോഗിയോടു ചോദിച്ചു മനസ്സിലാക്കുന്നു. തുടര്‍ന്ന് കഴിക്കേണ്ട മരുന്നിന്റെ കോഴ്സു തീരുമാനിക്കുന്നു.
ടോണ്‍സിലക്ടമി ശസ്ത്രക്രിയ
ടോണ്‍സിലൈറ്റിസ് എന്ന രോഗംകൊണ്ട് നിരന്തരം പ്രയാസപ്പെടുന്ന രോഗികളെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കിവരുന്നു. ടോണ്‍സിലക്ടമി എന്നാണ് ഈ ശസ്ത്രക്രിയ അറിയപ്പെടുന്നത്. രോഗം ബാധിക്കുന്ന ടോണ്‍സിലുകളെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണിത്. രോഗം ഗുരുതരമായി ബാധിക്കുന്നവരിലും തുടര്‍ച്ചയായി രോഗത്തിന്റെ ദുരിതം അനുഭവിക്കുന്നവരിലും മാത്രമേ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറുള്ളൂ.

രോഗികള്‍ ഓര്‍മ്മിക്കാന്‍

* തൊണ്ടവേദന വന്നാല്‍ ആസ്പിരിന്‍ ഗുളികകള്‍ കഴിക്കാന്‍ പാടില്ല. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും.
* ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുന്നത് ഏറ്റവും നല്ല ഹോംചികില്‍സയാണ്. ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്യാം.
* ചൂടുള്ള വെള്ളം മാത്രം കുടിക്കുക. തണുത്ത ആഹാരമോ പഴങ്ങളോ അസുഖമുള്ളപ്പോള്‍ ഒഴിവാക്കുക.
* കടുത്ത പനിയും തൊണ്ടപഴുപ്പും ഒരുമിച്ചു വന്നാല്‍ ഹോംചികില്‍സകൊണ്ട് പെട്ടെന്ന് ആശ്വസാം ലഭിക്കുകയില്ല. ഡോക്ടറെ കണ്ട് മരുന്നു കഴിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും ടോണ്‍സിലൈറ്റിസിനു വളരെ ഫലപ്രദമായ മരുന്നുകളുണ്ട് .
* രോഗം വരാതെ സൂക്ഷിക്കുന്നതിലാണ് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത്.