തൊണ്ടക്കുഴിയുടെ ഇരുവശങ്ങളിലും തക്കാളിപ്പഴംപോലെ വീര്‍ത്തിരിക്കുന്ന മുഴകള്‍ക്ക് അസഹനീയമായ വേദനയായിരിക്കും. ഉമിനീരുപ
ോലും ഇറക്കാനാവാതെ രോഗി വലയുന്നു. ഉമിനീര്‍ എപ്പോഴും പുറത്തേക്കു വമിച്ചുകൊണ്ടിരിക്കും. കടുത്ത പനിയും തലവേദനയുമൊക്കെ രോഗത്തിന്റെ ഭാഗമാണ്. തൊണ്ടയിലുണ്ടാവുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസിനുള്ള പ്രധാന കാരണം. ശ്വാസവും ആഹാരസാധനങ്ങളും കടന്നുപോകുന്ന വഴിയായതുകൊണ്ടാണ് ഈ ഭാഗത്ത് പെട്ടെന്ന് അണുബാധയുണ്ടാവുന്നത്. ഇടയ്ക്കിടെ ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നവരുടെ സ്വഭാവത്തില്‍ത്തന്നെ പ്രകടമായ വ്യത്യാസം കാണാനാവും. ഇവര്‍ക്ക് ദേഷ്യം കൂടുതലായിരിക്കും. ടോണ്‍സിലൈറ്റിസ് ഉള്ള കുട്ടികള്‍ പഠനത്തില്‍ മോശമാവുന്നതും സാധാരണമാണ്. അമിതമായ ക്ഷീണവും ഉണ്ടാവും. മഞ്ഞും വെയിലും മഴയും കൊള്ളാതെ വളരെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ ഈ രോഗത്തിന്റെ പിടിയില്‍പ്പെടാതെ കുറെയൊക്കെ രക്ഷപ്പെടും. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് ഇത്തരം നിയന്ത്രണങ്ങളൊന്നും പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ടോണ്‍സിലൈറ്റിസിന്റെ ദുരിതം കൂടുതലനുഭവിക്കുന്നവരും കുട്ടികളാണ്.
ടോണ്‍സില്‍
തൊണ്ടയില്‍ സ്ഥിതിചെയ്യുന്ന കോശസമൂഹമാണ് ടോണ്‍സില്‍. രോഗാണുക്കള്‍ക്കെതിരെയുള്ള പ്രതിരോധശേഷി വളര്‍ത്തുകയും രോഗങ്ങളെ ചെറുക്കുകയുമാണ് ടോണ്‍സിലുകളുടെ ധര്‍മ്മം. തൊണ്ടക്കുഴിയില്‍ സ്ഥിതിചെയ്യുന്ന ഇതിന് ബദാംപഴത്തിന്റെ ആകൃതിയാണ്. കുട്ടികളില്‍ പൊതുവെ ഇവ വലുതായിരിക്കും. പ്രായമേറുംതോറും വലുപ്പം കുറഞ്ഞുവരുന്നതായും കാണാം. ടോണ്‍സിലില്‍ ബാക്ടീയയോ വൈറോസോ മൂലം രോഗം ബാധിക്കുന്നതിനെയാണ് ടോണ്‍സിലൈറ്റിസ് എന്നു പറയുന്നത്.അണുബാധയുണ്ടായാലുടന്‍ അതു ശ്രദ്ധയില്പ്പെടുകയാണെങ്കി
ഇവിടെ രോഗനിര്‍ണ്ണയനത്തിനായി ടെസ്റ്റുകളുടെയൊന്നും ആവശ്യമുണ്ടാവാറില്ല. ടോര്‍ച്ചുകൊണ്ട് രോഗിയുടെ തൊണ്ട പരിശോധിക്കുന്ന ഡോക്ടര്‍ക്ക് തൊണ്ടയില്‍ പഴുപ്പോ നിറം മാറ്റമോ കാണാന്‍ കഴിഞ്ഞാല്‍ ടോണ്‍സിലൈറ്റിസ് ആണെന്ന് ഉറപ്പിക്കാം. മുമ്പുണ്ടായ ത്രോട്ട്ഇന്‍ഫക്ഷന്റെ സ്വഭാവം എന്തായിരുന്നുവെന്നും ഡോക്ടര്‍ രോഗിയോടു ചോദിച്ചു മനസ്സിലാക്കുന്നു. തുടര്‍ന്ന് കഴിക്കേണ്ട മരുന്നിന്റെ കോഴ്സു തീരുമാനിക്കുന്നു.
ടോണ്‍സിലക്ടമി ശസ്ത്രക്രിയ
ടോണ്‍സിലൈറ്റിസ് എന്ന രോഗംകൊണ്ട് നിരന്തരം പ്രയാസപ്പെടുന്ന രോഗികളെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കിവരുന്നു. ടോണ്‍സിലക്ടമി എന്നാണ് ഈ ശസ്ത്രക്രിയ അറിയപ്പെടുന്നത്. രോഗം ബാധിക്കുന്ന ടോണ്‍സിലുകളെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണിത്. രോഗം ഗുരുതരമായി ബാധിക്കുന്നവരിലും തുടര്‍ച്ചയായി രോഗത്തിന്റെ ദുരിതം അനുഭവിക്കുന്നവരിലും മാത്രമേ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറുള്ളൂ.
രോഗികള്‍ ഓര്‍മ്മിക്കാന്‍
* തൊണ്ടവേദന വന്നാല്‍ ആസ്പിരിന്‍ ഗുളികകള്‍ കഴിക്കാന്‍ പാടില്ല. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും.
* ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുന്നത് ഏറ്റവും നല്ല ഹോംചികില്‍സയാണ്. ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്യാം.
* ചൂടുള്ള വെള്ളം മാത്രം കുടിക്കുക. തണുത്ത ആഹാരമോ പഴങ്ങളോ അസുഖമുള്ളപ്പോള്‍ ഒഴിവാക്കുക.
* കടുത്ത പനിയും തൊണ്ടപഴുപ്പും ഒരുമിച്ചു വന്നാല്‍ ഹോംചികില്‍സകൊണ്ട് പെട്ടെന്ന് ആശ്വസാം ലഭിക്കുകയില്ല. ഡോക്ടറെ കണ്ട് മരുന്നു കഴിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും ടോണ്‍സിലൈറ്റിസിനു വളരെ ഫലപ്രദമായ മരുന്നുകളുണ്ട് .
* രോഗം വരാതെ സൂക്ഷിക്കുന്നതിലാണ് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത്.
No comments:
Post a Comment