ഹെയര്‍ ഡൈയുടെ ദൂഷ്യവശങ്ങള്‍

നര കറുപ്പാക്കുന്ന പുത്തന്‍ വഴിയാണ് ഡൈയിങ്. രാസവസ്തുക്കൾ ഉപയോഗിച്ച് ചെയ്യുന്ന ഈ ഏർപ്പാടിൽ അപകടം പതിയിരിക്കുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം? അത്ര നിസ്സാരമായി ചെയ്യേണ്ട ഏര്‍പ്പാടല്ല ഡൈയിങ്ങും കളറിംഗും. ഒരുപാട് ആളുകള്‍ക്ക് അലര്‍ജിക്ക് ഇത് കാരണമാകും. ഡൈയിലെ ഘടകങ്ങള്‍ മൂലം മുഖം കറുക്കാനും ചൊറിഞ്ഞുതടിക്കാനും സാധ്യത കൂടുതലാണ്. ഏറ്റവും ഗുരുതരമായ അവസ്ഥയില്‍ അനാഫിലക്റ്റിക് ഷോക്ക് (മരണംപോലും സംഭവിക്കാവുന്ന
അലര്‍ജി) വരെ ഉണ്ടാകുമെന്ന് ഹെയര്‍ ഡൈയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നു. ഡൈ ഉപയോഗിക്കുന്നവരില്‍ 10 മുതല്‍ 15 ശതമാനം വരെ പേര്‍ക്ക് അലര്‍ജി ഉണ്ടാകുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തി. ഹെയര്‍ഡൈയുടെ ദീര്‍ഘനാളത്തെ ഉപയോഗം തലയോട്ടിയിലെ കാന്‍സറിലേക്ക് നയിച്ചേക്കാം. ഹെയര്‍ഡൈയിലെ പ്രാഥമികഘടകമായ പാരാ ഫിനൈലിന്‍ ഡയാമൈന്‍(പിപിഡി) വൃക്കകളെ തകരാറിലാക്കും. സൂര്യപ്രകാശം ആഗിരണം ചെയ്ത് മുടിക്ക് തിളക്കം നല്‍കുന്ന വസ്തുവാണ് പിപിഡി. ഡൈയില്‍ അടങ്ങിയിരിക്കുന്ന അമോണിയയാണ് മറ്റൊരു വില്ലന്‍ . കാലിലോ കൈയിലോ പുരട്ടി പരിശോധിച്ചതിനുശേഷം മാത്രമേ ഡൈ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. മുടിയുടെ വേരുകളില്‍ ഒരിക്കലും ഡൈ ചെയ്യരുത്. അവിടം വളരെ സെന്‍സിറ്റീവാണ്. ബ്രഷ് ഉപയോഗിച്ച് ഉപരിതലത്തില്‍ മൃദുവായി പുരട്ടുക. പതിവായി ഡൈ ചെയ്യുന്നത് ഒഴിവാക്കുക. ഡൈ ചെയ്തുടനെ വെയിലത്തിറങ്ങുന്നത് നല്ലതല്ല.

No comments: