ഈസിയായി : ഓര്‍മ്മക്കുറവ് പരിഹരിക്കാം


പഠിച്ചതു പലതും പരീക്ഷാ ഹാളില്‍ കയറുമ്പോള്‍ മറന്നുപോകുക എന്നത് എല്ലാ വിദ്യാര്‍ത്ഥികളെയും അലട്ടുന്ന പ്രശ്‌നമാണ്. ഭാരതീയ ശാസ്ത്രമെന്നു വിശേഷിപ്പിക്കാവുന്ന ആയുര്‍വേദം ഇതിനു പല പ്രതിവിധികളും നിര്‍ദ്ദേശിക്കുന്നുണ്ട്. ക്ഷമയോടെ ഏറെ നാള്‍ സേവിച്ചാല്‍ ഉറപ്പായും ഫലം തരുന്നതാണീ മരുന്നുകള്‍ എന്നതില്‍ തര്‍ക്കമില്ല. ഓര്‍മ്മക്കുറവിനെ വെറും ഓര്‍മ്മയാക്കി മാറ്റാന്‍ 

ഇതാ ചില പ്രയോഗങ്ങള്‍.::: :;

ഓര്‍മ്മശക്തി കൂട്ടാന്‍ ഏറ്റവുമുത്തമം ബ്രഹ്മിയാണ്. ബ്രഹ്മി അടങ്ങിയ മരുന്നുകള്‍ പലതും വിപണിയിലുണ്ടെങ്കിലും സാധാരണക്കാരെ ഇതില്‍ നിന്നകറ്റുന്നത് ഇതിന്റെ വിലയാണ്. കുറച്ചു ബുദ്ധിമുട്ടിയാല്‍ ഈ വിലപിടിച്ച മരുന്നുകള്‍  വീട്ടില്‍ തന്നെയുണ്ടാക്കാവുന്നതേയുള്ളു. ബ്രഹ്മി നീരില്‍ ശംഖുപുഷ്പത്തിന്റെ വേര്, വയമ്പ്, കൊട്ടം എന്നിവ അരച്ചുരുട്ടിയെടുത്ത് പഴകിയ നെയ്യില്‍ കാച്ചിക്കഴിക്കുന്നതാണുത്തമം. അതിനു സാധിക്കുന്നില്ലെങ്കില്‍ ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചു കുപ്പിയിലാക്കി വെയ്ക്കുക. ഇതില്‍ നിന്നും അഞ്ചു ഗ്രാം വീതം ദിവസവും വെറും വയറ്റില്‍ പാലിലോ തേനിലോ ചേര്‍ത്ത് കഴിക്കുക. വിഷ്ണുക്രാന്തി സമൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞ് ആ നീരില്‍ നെയ്യ് ചേര്‍ത്തു കഴിക്കുന്നതും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് നിഴലില്‍ ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്‍ത്തു കഴിക്കുന്നതും ഗുണപ്രദമാണ്. കൂവളത്തിന്റെ തളിരില, കുടവന്റെ ഇല എന്നിവയും ബുദ്ധിവികാസത്തിനുത്തമമാണെന്ന് പ്രാചീന ഗ്രന്ധങ്ങളില്‍ പറയുന്നു. ഇരട്ടി മധുരം പൊടിച്ച് പാലില്‍ കലര്‍ത്തി സേവിക്കുന്നതും ചുക്കും മണിക്കുന്തിരിക്കവും സമാസമം എടുത്ത് പൊടിച്ച് ഇരട്ടി തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

No comments: