ജീവിതതാളം തെറ്റിക്കുന്ന ഒരു രോഗമായ മൈഗ്രേനെ പിടിച്ചു കെട്ടാന്‍ ചില ഒറ്റമൂലികളുണ്ട്. എന്നാല്‍ ഒറ്റമൂലികള്‍ എല്ലാം തന്നെ ഒരുപോലെ ഫലം ചെയ്യണമെന്നില്ല.
ചില പൊടിക്കൈകള്‍ :
കരിംജീരകം പൊടിച്ചു കിഴികെട്ടി ഇടയ്ക്കിടെ മണപ്പിക്കുക.
വേവിച്ച ഉഴുന്നുപരിപ്പ് രാത്രി കിടക്കാന്‍ സമയം കഴിച്ചു പുറമെ പാല്‍ കുടിക്കുക.
പഴുത്ത എരുക്കിലയും മാതളപ്പൂവും ചൂടാക്കിപ്പിഴിഞ്ഞെടുക്കുന്ന നീര് മൂക്കിലിറ്റിച്ചു നന്നായി വലിച്ചുകയറ്റുക.
അയമോദകം പൊടിച്ചു കിഴിക്കെട്ടി കൂടെക്കൂടെ മണപ്പിക്കുക.
ചുക്ക് അല്‌പം വെള്ളം ചേര്‍ത്തരച്ചു കുഴമ്പാക്കി നെറ്റിയിലിടുക
കയ്യോന്നിനീര് മൂക്കിലൊഴിച്ച് നസ്യം ചെയ്യുക.
ചുവന്നുള്ളി നന്നായി ചതച്ച് വെള്ളത്തിലിട്ട് ആ വെള്ളം അരിച്ചെടുത്തു മൂക്കില്‍ നസ്യം ചെയ്യുക.
ആവണക്കെണ്ണയില്‍ മഞ്ഞള്‍പ്പൊടി കുഴച്ചു തുണിയില്‍ തേച്ചു പിടിപ്പിച്ചു ചുരുട്ടി നെയ്യില്‍ നനച്ചു കത്തിച്ചു പുകവലിച്ചു കയറ്റുക.
പൂവ്വാംകുറുന്നില വെള്ളം തൊടാതരച്ച് , സൂര്യോദയത്തിനു മുമ്പു നെറുകയിലിടുക.
ജീരകം പശുവിന്‍പാലില്‍ പൊടിച്ചിട്ടു കാച്ചി ദിവസേന കഴിക്കുക
മേന്തോന്നിക്കിഴങ്ങരച്ചെടുത്തു നെറ്റിയിലിട്ട് ,മൂത്ത പച്ച വാഴയില അതി©ന്മല്‍ പതിപ്പിച്ചുവയ്ക്കുക.
മുലപ്പാലില്‍ ചന്ദനം അരച്ചു കലക്കി തുണിയിലരിച്ചെടുത്തു പച്ചകര്‍പ്പൂരം ചേര്‍ത്തു മൂക്കില്‍ നസ്യം ചെയ്യുക.
നെല്ലിത്തൊലി പാലിലരച്ചു നെറ്റിയില്‍ ലേപനം ചെയ്യുക.
തുമ്പയിലരച്ചു നെറ്റിയില്‍ ലേപനം ചെയ്യുക.
വരണാദി കഷായം, ദശമൂലകഷായം, പത്ഥ്യാഷഡംഗം കഷായം സുകുമാരം കഷായം, ശിരസ് തോദഹാരി ഗുളിക, രാസ്‌നാദി ചൂര്‍ണ്ണം, ധവളലേപനം എന്നിവയും ഉത്തമ തൈലം രസതൈലം എന്നീ എണ്ണകളും വരണാദിഘൃതം, ഇന്ദുകാന്തഘൃതം എന്നീ ഔഷധങ്ങളും മൈഗ്രേന്‍ നിമിത്തം ഉണ്ടാ~കുന്ന തലവേദനയില്‍ വളരെ ഫലപ്രദമായി കണ്ടു വരുന്നു . വെളുത്തുള്ളിയും കടുകും നന്നായരച്ച് ശിരസ്സില്‍ ലേപനം ചെയ്യുന്നതും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപഥ്യം ശ്രദ്ധിക്കുക :
തുവരപ്പരിപ്പ് ഉരുളക്കിഴങ്ങ്, ചെറുപഴം , ചുവന്ന മുളക്, എരിവ്, മസാല ഇവ വര്‍ജിക്കുക. മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക
വേദനയ്ക്ക് ശമനം നല്‍കും എരുക്ക് :
എരുക്കിന്റെ ഉണങ്ങിയ തണ്ടിനുള്ളില്‍ കൂടി ഈര്‍ക്കിലോ മറ്റോ കടത്തി ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഒരു തുരങ്കം ഉണ്ടാക്കുക. അതിനുശേഷം തണ്ടിന്റെ ഒരറ്റം കത്തിച്ച് മറ്റേ അറ്റത്തു കൂടി പുക മൂക്കിനുള്ളിലേക്കു വലിച്ചെടുക്കുക. മൈഗ്രേന്‍ നെറ്റിയുടെ വലതുഭാഗത്താണെങ്കില്‍ ഇടത്തെ മൂക്കിലൂടെയാണ് പുക വലിക്കേണ്ടത്. അതുപോലെ മറിച്ചും. എരുക്കിന്റെ തളിരിലകള്‍ ഗുളികരൂപത്തില്‍ വെറും വയറ്റില്‍ തുടര്‍ച്ചയായി മൂന്നു ദിവസം കഴിക്കുന്നതു നല്ലതാണ്. മൂത്ത ഇലയുടെ പാല്‍ മണപ്പിക്കുന്നതു ഫലപ്രദമാണ്. ചൊറുതണ(കൊടത്തൂവ) ഇല ഉപയോഗിച്ചുള്ള ഒറ്റമൂലി ചികിത്സയുണ്ട്. ഏതുവശത്താണോ ചെന്നിക്കുത്ത്, ആ ഭാഗത്ത് നെറ്റിയില്‍ അല്‌പം എണ്ണ (വെളിച്ചെണ്ണ)പുരട്ടിയസേഷം ചൊറുതണത്തിന്റെ ഇല പതിപ്പിച്ചാല്‍ മൈഗ്രേനു ആശ്വാസം ലഭിക്കും.
ഡോ. ബി. ശശികുമാര്‍ കോഴിക്കോട്.
sasikumarsooranadu@gmail.com
No comments:
Post a Comment