പ്രസവഭയം ഒഴിവാക്കാം




പ്രസവമടുക്കുന്തോറും കഴിവതും യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമില്ലാതെ പുറത്തു പോവുക, ചുറ്റിക്കറങ്ങി നടക്കുക എന്നിവ ഒഴിവാക്കുക.

വീട്ടിലിരുന്ന് റിലാക്‌സ് ചെയ്യാനുള്ള ധാരാളം വഴികളുണ്ട്. പാട്ടു കേള്‍ക്കുക, വായിക്കുക, ടിവി കാണുക തുടങ്ങിയവ മനസിനെ ശാന്തമാക്കാന്‍ സഹായിക്കും. ടെന്‍ഷനും ഭീതിയുമുണ്ടാക്കുന്ന ടിവി പരിപാടികള്‍ കാണരുത്.

ഗര്‍ഭകാലത്ത് ഒറ്റയ്ക്കുള്ള ഉറക്കം കഴിവതും ഒഴിവാക്കുക. ഗര്‍ഭിണികള്‍ ചിലപ്പോഴെങ്കിലും ഭീതിസ്വപ്‌നങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്. ഭര്‍ത്താവോ മറ്റു കുടുംബാഗംങ്ങളോ ഗര്‍ഭിണി ഉറങ്ങുന്ന മുറിയില്‍ ഉണ്ടാകുന്നത് നല്ലതാണ്.

പ്രസവവേദനയെപ്പറ്റി ഭയക്കാതിരിക്കുക. ഇത് താല്‍ക്കാലികമായുള്ള ഒന്നാണെന്നും കുഞ്ഞുണ്ടാകുമ്പോഴുള്ള സന്തോഷം ഇൗ വേദന നിസാരമാക്കുമെന്നും ഓര്‍ക്കുക. പ്രസവത്തെപ്പറ്റി ഭയപ്പെടുത്തുന്ന കഥകള്‍ക്ക് കാതു കൊടുക്കാതിരിക്കുക.

പ്രസവമടുക്കുന്തോറും ആശുപത്രിയില്‍ ഏതു സമയത്തും പോകേണ്ടി വരും. ഇതിനുള്ള സാധനങ്ങള്‍ ആദ്യമേ തന്നെ ഒരുക്കി ബാഗ് പായ്ക്കു ചെയ്തു വയ്ക്കുക. തങ്ങള്‍ക്കുള്ളതും കുഞ്ഞിനുള്ളതും കരുതുക. കുഞ്ഞിനായുള്ള സാധനങ്ങള്‍ ഒരുക്കുന്നത് മനസിലും സന്തോഷം നല്‍കുന്ന അനുഭവമായിരിക്കും.

നല്ല ഭക്ഷണം കഴിയ്ക്കുക, നല്ല പോലെ വിശ്രമിക്കുകയും ചെയ്യുക. നടക്കുക പോലുള്ള വ്യയാമങ്ങള്‍ ചെയ്യുന്നതും പ്രസവത്തെ സഹായിക്കും

No comments: