
ഹൃദയാഘാതത്തില്‍ നിന്നും അമിത വണ്ണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇതാ ഒരു എളുപ്പ വഴി. തണ്ണി മത്തന്‍ കഴിക്കുന്നത് പതിവാക്കിയാല്‍ അമിത വണ്ണം കുറയുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ദിവസവും മൂക്ക് മുട്ടെ തിന്നുകയോന്നും വേണ്ട ഒരു കഷ്ണം കഴിച്ചാല്‍ തന്നെ ഇതിന്റെ ഫലം ലഭിക്കും. കൊഴുപ്പേറിയ ഭക്ഷണം നല്‍കി അമിത വണ്ണം ഉണ്ടാക്കിയ എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.... കൊഴുപ്പ് കുറച്ചു രക്ത സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ തണ്ണിമത്തന് അപാരമായ കഴിവുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. തണ്ണി മത്തനില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ ( lycopene ) ആന്റി ഒക്സിടെന്റ്റ് കോബൌണ്ട് എന്ന ഒരു ഘടകമാണ് ഈ അത്ഭുത പ്രവര്‍ത്തനം നടത്തുന്നത്. ഹൃദയ രോഗത്തിലേക്ക് നയിക്കുന്ന ചീത്ത കൊളസ്ട്രോളിനെ( LDL ) നെ ഇത് പരമാവധി കുറക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളെ ഈ പദാര്‍ത്ഥം നിയന്ത്രിക്കും.
മാത്രമല്ല ആന്റി ഒക്സിടന്റിന്റെ കലവറയാണ് തണ്ണിമത്തന്‍ . വിറ്റാമിന്‍ C വിറ്റാമിന്‍ A എന്നിവ ധാരാളമായി ഇതിലുണ്ട്. കരള്‍ സംബന്ദമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് തണ്ണി മത്തന്‍ വളരെ പ്രയോജനം ചെയ്യും. തണ്ണി മത്തന്‍ കാന്‍സറിനും വൃക്ക സംബന്ദമായ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷദമാണെന്ന് മുന്‍ പഠനങ്ങളില്‍ തെളിഞ്ഞതാണ്. ലൈകോപിന്‍ ( lycopene ) എന്ന ആന്റി ഒക്സിടെന്റ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കാന്‍സറിനു വളരെ ഫലപ്രദമാണ്. ലൈകോപിന്‍ ( lycopene ) കാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
No comments:
Post a Comment