ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്
ഓറഞ്ച് വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ ഫലമാണെന്ന കാര്യം പുതുതല്ല. സൗന്ദര്യസംരക്ഷണത്തിന് ഓറഞ്ചും ഓറഞ്ച് തൊലിയും ഉപയോഗിക്കാറുമുണ്ട്. സൗന്ദര്യസംരക്ഷണമല്ലാതെ ധാരാളം ഗുണങ്ങളും ഓറഞ്ച് തൊലിയ്ക്കുണ്ട്. ഇത്തരം ഗുണങ്ങളെപ്പറ്റി അറിയൂ. ഓറഞ്ച് തൊലിയും കളയാതെ ഉപയോഗപ്പെടുത്താല്‍ സാധിയ്ക്കും. ഓറഞ്ചിന്റെ എല്ലാ ഗുണങ്ങളും ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ഓറഞ്ച് തൊലിയുടെ വിവിധ ഉപയോഗങ്ങളെപ്പറ്റി അറിയൂ.
-
വയറ്റിലെ വിവിധ അസ്വസ്ഥകള്‍ക്കും ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഓറഞ്ച് തൊലി. ഇത് ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് ഗുണം ചെയ്യും. വിശപ്പു വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് തൊലി നല്ലതു തന്നെയാണ്.

- കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും വയര്‍ കുറയ്ക്കാനും ഓറഞ്ച് തൊലി നല്ലതാണ്. അമിതവണ്ണമുള്ളവര്‍ക്ക് തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗം.

-
മുഖത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.

- ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. ഇതിന് ഫംഗസ്, ബാക്ടീരിയ എന്നിവയെ അകറ്റി നിര്‍ത്താനുള്ള ഗുണമുണ്ട്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് സൗന്ദര്യം വര്‍്ദ്ധിപ്പിക്കും.
- വീട്ടിലെ ദുര്‍ഗന്ധമകറ്റാനും ഓറഞ്ച് തൊലി ഉപയോഗിക്കാം. ഇത് ദുര്‍ഗന്ധമുള്ളിടത്ത് അല്‍പം വെള്ളത്തിലിട്ടു വച്ചാല്‍ മതി. ഇതിനൊപ്പം സ്റ്റാര്‍ അസൈസോ (ഒരിനം മസാല) ഗ്രാമ്പൂവോ ഇട്ടു വയ്ക്കുകയും ചെയ്യാം.
- ഭക്ഷണത്തിന്റെ സ്വാദു വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കാം. ഓറഞ്ചിന്റെ തൊലി ചേര്‍ത്താല്‍ ഓറഞ്ചിന്റെ എസന്‍സ് ലഭിക്കും. ഓറഞ്ച് തൊലി വെള്ളത്തിട്ടും വരച്ചാല്‍ ഗുണം ലഭിയ്ക്കും.
No comments:
Post a Comment