ചായയിലും വൈവിധ്യങ്ങളേറെ




ആകെ ഒടിഞ്ഞു തൂങ്ങിയിരിക്കുമ്പോള്‍ ഒരു കപ്പ് ചായ മതി, എനര്‍ജി വീണ്ടെടുക്കാന്‍. തലവേദനിക്കുമ്പോഴും ചിലപ്പോള്‍ ഒരു കപ്പ് ചായയില്‍ പരിഹാരം കാണാം. ചായകള്‍ പലതരമുണ്ട്, ഇതില്‍ പലതും നിങ്ങള്‍ക്കറിയുന്നതായിരിക്കും. എന്നാല്‍ അറിയാത്ത വിഭാഗം ചായകളുമുണ്ടാകും. വിവിധ തരം ചായകളെക്കുറിച്ച് വായിക്കൂ.

കട്ടന്‍ചായ ഏവര്‍ക്കും പരിചിതമാണ്. പാല്‍ ചേര്‍ക്കാത്ത ഈ ചായ ചുരുക്കം പേരെങ്കിലും മധുരം പോലും ചേര്‍ക്കാതെ കുടിയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. പാല്‍ ചേര്‍ക്കാത്തതു കൊണ്ട് തടി കൂട്ടില്ലെന്നു മാത്രമല്ല, ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇഞ്ചി ചേര്‍ത്ത ചായ വയറിന്റെ ആരോഗ്യത്തിന് ചേര്‍ന്ന ഒന്നാണ്. തൊണ്ടവേദനയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇഞ്ചി ചതച്ച് ചായ തിളപ്പിപ്പിക്കുന്ന വെള്ളത്തില്‍ ഇട്ടാല്‍ മതി. ഏലയ്ക്ക, കുരുമുളക്, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവയെല്ലാം ചേര്‍ത്ത ചായയാണ് മസാലച്ചായ എന്നറിയപ്പെടുന്നത്. ഇത് മഴ പെയ്യുമ്പോള്‍ കുടിയ്ക്കാന്‍ പറ്റിയ നല്ലൊരു ചായയാണ്. മരുന്നു ചായയെന്നും വേണമെങ്കില്‍ പറയാം. ലെമണ്‍ ടീയും എല്ലാവര്‍ക്കും പരിചിതമായ ചായയാണ്. കട്ടന്‍ചായയില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ചുണ്ടാക്കുന്ന ഈ ചായ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെ നല്ലതാണ.് ആരോഗ്യത്തിന് ചേര്‍ന്ന ഗ്രീന്‍ ടീയും ഇപ്പോള്‍ കൂടുതല്‍ പ്രശസ്തി നേടി വരികയാണ്. തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ചൈനീസ് ടീ എന്നൊരിനം ചായയുണ്ട്. ഇത് ചൈനീസ് മസാല ചേര്‍ത്ത് തിളിപ്പിക്കുന്നതാണ്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ചായയാണിത്. ഗുര്‍വാലി ചായ എന്നൊരു വിഭാഗമുണ്ട്, നമുക്ക് അത്രത്തോളം പരിചിതമല്ലാത്ത ചായ. പഞ്ചാബി ടീ എന്നും ഇത് അറിയപ്പെടുന്നു. പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ചേര്‍ത്താണ് ഈ ചായയുണ്ടാക്കുന്നത്. കട്ടിയുള്ള ക്രീം, പാല്‍ എന്നിവ ചേര്‍ത്ത ഈ ചായ കൊഴുപ്പു വര്‍ദ്ധിപ്പിക്കുമെന്ന കുഴപ്പം കൂടിയുണ്ട്. ഇറാനി ടീ എന്നൊരു വിഭാഗമുണ്ട്. പേരു സൂചിപ്പിക്കുന്ന പോലെ ഇറാനിയന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒന്ന്. ഇത് ഇറാനി കഫേകളിലേ ലഭിക്കൂ
.


No comments: