കട്ടന്‍ചായ ഒഴിവാക്കാം




അമിതമായ തോതില്‍ കട്ടന്‍ചായ കുടിക്കുന്നത് അസ്ഥികള്‍ക്ക് ബലക്ഷയമുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളൂറൈഡ് അസ്ഥികള്‍ക്ക് ദോഷകരമാണെന്ന് ജോര്‍ജ്ജിയ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ദിവസം രണ്ടോ നാലോ കപ്പ് ചായ കുടിക്കുന്നത് പ്രശ്നമല്ല.

എന്നാല്‍ ഇതിന്റെ അളവ് കൂടുന്തോറും അപകട സാദ്ധ്യതയും ഏറും.
ഒരു ലിറ്റര്‍ കട്ടന്‍ ചായയി
ല്‍ ഒമ്പത് മില്ലിഗ്രാം ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ട്. നേരത്തെ നടത്തിയ പഠനങ്ങളില്‍ കട്ടന്‍ചായയില്‍ ഇത്രയും അധികം ഫ്ളൂറൈഡ് അടങ്ങിയതായി കണ്ടെത്തിയിരുന്നില്ല. ഫ്ളൂറൈഡ് അമിതമാകുമ്പോള്‍ അത് അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നു. സന്ധികള്‍ക്കും അസ്ഥിക്കും വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അതേസമയം പല്ലിന്റെ സുരക്ഷയ്ക്ക് ഫ്ളൂറൈഡ് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

No comments: